മഞ്ചേരിയിലും അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി

- Advertisement -

മറ്റൊരു ടൂർണമെന്റിൽ നിന്ന് കൂടെ അൽ മദീന ചെർപ്പുളശ്ശേരി പുറത്തായിരിക്കുകയാണ്. മഞ്ചേരി ടൂർണമെന്റിലാണ് ക്വാർട്ടർ പോലും കാണാതെ അൽ മദീന ചെർപ്പുളശ്ശേരി പുറത്തായിരിക്കുന്നത്.
മഞ്ചേരിയിൽ ഇന്ന് നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് ആയിരുന്നു അൽ മദീനയുടെ എതിരാളികൾ. ഇന്ന് മെഡിഗാഡിന് അനുകൂലമായ ഏകപക്ഷീയ മത്സരം ആണ് നടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മെഡിഗാഡ് അരീക്കോട് മത്സരം വിജയിച്ചത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ സൂപ്പർ സ്റ്റുഡിയോ ജവഹർ മാവൂരിനെ നേരിടും.

Advertisement