തുവ്വൂരിൽ വീണ്ടും സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തുവ്വൂരിൽ സെമി ഫൈനൽ ലീഗിൽ തുടർച്ചയായ മൂന്നാം ദിവസവും സമനില. ഇന്ന് തുവ്വൂരിൽ സബാൻ കോട്ടക്കലും ഫ്രണ്ട്സ് മമ്പാടുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും ഗോൾ ഒന്നും നേടാൻ കഴിയാതെ സമനിലയിൽ പിരിഞ്ഞു. സെമിലീഗിലെ അവസാന മൂന്ന് മത്സരങ്ങളും സമനിലയിൽ ആണ് പിരിഞ്ഞത്.ഈ സമനില സബാനെ രണ്ട് പോയന്റിലും മമ്പാടിനെ ഒരു പോയന്റിലും എത്തിച്ചു.

തുവ്വൂർ സെമി ലീഗിലെ പോയന്റ് ടേബിൾ;

(ടീം,കളി,അടിച്ചഗോൾ,വഴങ്ങിയഗോൾ,പോയിന്റ്‌)

ഫീഫാ – 2 മത്സരം 4 പോയിന്റ്

സബാൻ – 2 മത്സരം 2 പോയിന്റ്

റോയൽ ട്രാവൽസ് കോഴിക്കോട് – 2 മത്സരം 2 പോയിന്റ്

ഫ്രണ്ട്സ് മമ്പാട് – 2 മത്സരം 1 പോയിന്റ്