ബോട്ടങ്ങിനെയും ഹമ്മെൽസിനെയും ഒഴിവാക്കാനുള്ള ലോയുടെ തീരുമാനത്തിനെതിരെ ജർമ്മൻ ഇതിഹാസം

- Advertisement -

ബയേൺ മ്യൂണിക്കിന്റെ താരങ്ങളായ ജെറോം ബോട്ടാങ്ങ് മാറ്റ്സ് ഹമ്മൽസ് എന്നിവരെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കാനുള്ള ജർമ്മൻ കോച്ചായ ജോവാക്കിം ലോയുടെ തീരുമാനത്തെ വിമർശിച്ച് ജർമ്മൻ ഇതിഹാസം ലോഥർ മതേവൂസ് രംഗത്ത്. ജർമ്മനിക്ക് വേണ്ടി ആരൊക്കെ കളിക്കണമെന്ന് കോച്ചിന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ലോഥർ മതേവൂസ് വിമർശിച്ചത് ഈ പ്രഖ്യാപനം വന്ന ടൈമിങ്ങിനെയാണ്.

ബയേൺ താരങ്ങളായ മൂന്നു പേരും കൂടി 246 മത്സരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിക്കുകയും ലോകകപ്പ് ജർമ്മനിയിലേക്കെത്തിക്കാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗിലെ ലിവർപൂളിനെതിരായ സുപ്രധാനമായ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി ഈ തീരുമാനം പ്രഖ്യാപിക്കരുതായിരുന്നെനും അദ്ദേഹം പറഞ്ഞു. മറ്റൊരു താരമായ തോമസ് മുള്ളർ അയാക്സിനെതിരെ ചുവപ്പ് കണ്ടതിനാൽ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും വിലക്ക് നേരിടുകയാണ്.

Advertisement