മിലാനിൽ തുടരാൻ ആയി വേതനം കുറക്കാൻ തയ്യറായി ടൊണാലി

Img 20210704 005006
Credit: Twitter

ടോണാലിയെ സ്ഥിര കരാറിൽ മിലാൻ സ്വന്തമാക്കുന്നതിന് സഹായകമാകാൻ വേണ്ടി സ്വന്തം വേതനം കുറക്കാൻ സ്വയം തീരുമാനിച്ചിരിക്കുകയാണ് യുവതാരം ടൊണാലി. ബ്രെസിയയിൽ നിന്ന് മിലാനിലേക്ക് കഴിഞ്ഞ സീസണിൽ ലോണിൽ എത്തിയ താരത്തെ ഈ സമ്മറിൽ മിലാൻ തങ്ങളുടെ താരമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. വലിയ മിലാൻ ആരാധകനായ ടൊണാലി മിലാനിൽ എത്താൻ വേണ്ടി കഴിഞ്ഞ സീസണിൽ വലിയ ഓഫറുകൾ ഒക്കെ നിരസിച്ചിരുന്നു.

15 മില്യൺ സ്പെസിയക്ക് നൽകിയാൽ മിലാന് താരത്തെ സ്വന്തമാക്കാം. ഇരു ക്ലബ്ബുകൾ ആഴ്ചകളായി നടത്തുന്ന ചർച്ചകൾ എവിടെയും എത്താത്തതോടെയാണ് ടൊണാലി തന്നെ തന്റെ വേതനം കുറക്കാൻ തയ്യാറണെന്ന് മിലാനെ അറിയിച്ചത്. കഴിഞ്ഞ സീസണിൽ മിലാന് വേണ്ടി 37 മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം സീരി എയിൽ മിലാനെ രണ്ടാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചിരുന്നു.