ടി20 ലോക ചാമ്പ്യന്മാരെ കീഴടക്കി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Southafricawindies

വിന്‍ഡീസിനെതിരെയുള്ള ടി20യിലെ അഞ്ചാം മത്സരത്തിൽ 25 റൺസ് വിജയം നേടി പരമ്പര 3-2ന് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രം – ക്വിന്റൺ ഡി കോക്ക് കൂട്ടുകെട്ടിന്റെ ബലത്തിൽ 168/4 എന്ന് സ്കോര്‍ നേടിയ ശേഷം വിന്‍ഡീസിനെ 143/9 എന്ന സ്കോറിന് പിടിച്ച് നിര്‍ത്തി പരമ്പര സ്വന്തമാക്കുകയായിരുന്നു.

34 പന്തിൽ 52 റൺസ് നേടിയ എവിന്‍ ലൂയിസ് ടോപ് ഓര്‍ഡറിൽ പുറത്തെടുത്ത പ്രകടനം ഒഴിച്ച് നിര്‍ത്തിയാൽ മറ്റാര്‍ക്കും വിന്‍ഡീസ് നിരയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷിമ്രൺ ഹെറ്റ്മ്യര്‍ 33 റൺസ് നേടിയപ്പോള്‍ 14 പന്തിൽ 20 റൺസ് നേടിയ നിക്കോളസ് പൂരന്‍ ആണ് പൊരുതി നോക്കിയ മറ്റൊരു താരം.

ലുംഗി എന്‍ഡി മൂന്ന് വിക്കറ്റും കാഗിസോ റബാഡ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.