പച്ച ഇല്ലാത്ത ലീഗ്, ഇറ്റാലിയൻ ലീഗിൽ ഇനി പച്ച നിറം വേണ്ട

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗിൽ ഇനി പച്ച ജേഴ്സികൾ വേണ്ട എന്ന് സീരി എ ലീഗ് അധികൃതർ തീരുമാനിച്ചു. 2022-23 സീസൺ മുതൽ സീരി എ ക്ലബ്ബുകൾക്ക് പച്ച നിറത്തിലുള്ള ജേഴ്സി ഇടാൻ അനുവാദമുണ്ടായിരിക്കില്ല. ഈ സീസൺ ആയിരിക്കും പച്ച ജേഴ്സിയുടെ അവസാന സീസൺ. ടെലിവിഷൻ കമ്പനികൾ ആവശ്യപ്പെട്ടതു കാരണമാണ് ഈ മാറ്റമാണെന്നാണ് റിപ്പോർട്ടുകൾ.

പച്ച കിറ്റുകൾ പിച്ചിന്റെ നിറവുമായി വളരെയധികം സാമ്യമുള്ളതായതിനാൽ ടെലികാസ്റ്റിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് കളി സംപ്രേഷണം പരാതി പറഞ്ഞിരുന്നു. 2020-21 ൽ ചില പച്ച കിറ്റുകൾ ടെലികാസ്റ്റിന് പ്രശ്നമായിരുന്നു. ഈ വിലക്ക് കാര്യമായി ബാധിക്കുക സസുവോളെയെ ആയിരിക്കും. അവരുടെ പരമ്പരാഗത ഹോം ജേഴ്സി പച്ച നിറത്തിൽ ഉള്ളതാണ്. സസുവോളെ പുതിയ ഹോം ജേഴ്സി കണ്ടെത്തേണ്ടി വരും.