റൊണാൾഡോ ഇറ്റലിയിൽ എത്തി, ഇന്ന് ട്രെയിനിങ് ആരംഭിക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് ആഴ്ചത്തെ വിശ്രമം കഴിഞ്ഞ് തന്റെ പുതിയ ക്ലബായ യുവന്റസിൽ എത്തി. ഇന്നലെ ടൂറിനിൽ വിമാനം ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മുതൽ ടീം ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. ഇപ്പോൾ യുവന്റസിന്റെ ടീം അമേരിക്കയിൽ പ്രീസീസൺ ടൂറിലാണ് എന്നതു കൊണ്ട് തന്നെ ടീമിനൊപ്പം റൊണാൾഡോ ചേരാൻ ഒരാഴ്ച കൂടെ എടുക്കും.

ഇന്ന് മുതൽ പരിശീലനം നടത്തുന്ന താരം സീരി എ സീസൺ തുടങ്ങുമ്പോഴേക്ക് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് കരുതുന്നത്. ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ റൊണാൾഡോ യുവന്റസിനായി ഇറങ്ങും. യുവന്റസ് താരമായ ഹിഗ്വയിനും ഇന്നലെ ഇറ്റലിയിൽ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ യുവന്റസ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉള്ള ഹിഗ്വയിൻ ഇന്ന് ടീം ഗ്രൗണ്ടിൽ ട്രെയിനിങിന് എത്തില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവോൾവ്സ് ഗോൾകീപ്പർക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം
Next articleബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ജനുവരിയിലേക്ക് മാറ്റി