യൂറോപ്പിൽ റെക്കോർഡുമായി റോമയുടെ കൊളറോവ്

- Advertisement -

യൂറോപ്പിൽ റെക്കോർഡുമായി റോമയുടെ സെർബിയൻ പ്രതിരോധ താരം അലക്‌സാണ്ടർ കൊളറോവ്. ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവുമധികം ഗോൾ നേടിയ പ്രതിരോധ താരമായി മാറി കൊളറോവ്. എട്ടു ഗോളുകളാണ് ഈ സീസണിൽ താരം നേടിയത്. ഇറ്റാലിയൻ ലീഗിൽ ബൊളോഞ്ഞായ്‌ക്കെതിരെയായ പെനാൽറ്റിയിലൂടെയാണ് ഗോളിന്റെ ടാലി താരം നാലായി ഉയർത്തിയത്.

മുൻ മാഞ്ചസ്റ്റർ സിറ്റി , ലാസിയോ താരത്തിന്റെ ഈ സീസണിലെ ഏഴു ഗോളുകളും പിറന്നത് ലീഗിലാണ്. കോപ്പ ഇറ്റാലിയയിൽ ഫിയോറെന്റീനയോടേറ്റ 7-1 പരാജയത്തിൽ ആശ്വാസ ഗോളാണ്. ഇന്നലെ നടന്ന സീരി എ മത്സരത്തിൽ റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചിരുന്നു. കൊളറോവിന്റെ പെനാൽറ്റി റോമയ്ക്ക് ആശ്വാസമായി. ബൊളോഞ്ഞായ്‌ക്കെതിരായ ജയം ടോപ്പ് ഫോറിലേക്കുള്ള റോമയുടെ സ്വപനങ്ങൾക്ക് കരുത്തേകി.

Advertisement