“ഫ്രാൻസിൽ പരിശീലിപ്പിക്കാൻ മോഹം” – ജോസെ മൗറീനോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം നഷ്ടപ്പെട്ട ശേഷം പുതിയ ചുമതലയൊന്നും ഏറ്റെടുക്കാതിരുന്ന ജോസെ മൗറീനോ തനിക്ക് ഫ്രാൻസിൽ പരിശീലകനായാൽ കൊള്ളാം എന്നുണ്ടെന്ന് അറിയിച്ചു. ഉടൻ തന്നെ ഫ്രാൻസിൽ പരിശീലകനായി എത്തുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ ആകുന്നുണ്ട് എന്നും മൗറീനോ പറഞ്ഞു.

താൻ മുമ്പ് നാലു രാജ്യങ്ങളിൽ പരിശീലകനായിട്ടുണ്ട്. അതുകൊണ്ട് പുതിയ രാജ്യങ്ങളിൽ പോകുന്നത് തനിക്ക് സന്തോഷം തരുന്ന കാര്യമാണ്. പുതിയ സംസ്കാരം പഠിക്കാം. ഒപ്പം ഒരു പുതിയ കിരീടത്തിനായി പൊരുതാം എന്നതും സന്തോഷകരമാണ്. മൗറീനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ വളരെ മോശം ഫോം കാരണം ആയിരുന്നു മൗറീനോയുടെ ജോലി പോയത്. റയൽ മാഡ്രിഡ് അടക്കം പല വൻ ക്ലബുകളുമായും ജോസെയുടെ പേര് ഇപ്പോൾ ചേർത്തു കേൾക്കുന്നുണ്ട്.

Advertisement