ഫിയെറൊന്റിനയെ ഗോളിൽ മുക്കി റോമ ആദ്യ നാലിൽ

റോമ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്നലെ എവേ ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഫിയൊറെന്റിനയെ ആണ് റോമ തകർത്ത്. ഫിയൊറെന്റിനയുടെ ഹോമിൽ ചെന്ന് നാലു ഗോൾകൾ അടിക്കാൻ റോമയ്ക്ക് ആയി. ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് റോമ സ്വന്തമാക്കിയത്. റോമയ്ക്കായി ജെക്കോ, കോരലോവ്, പെലെഗ്രിനി, സനിയോളോ എന്നിവരൊക്കെ റോമയ്ക്ക് വേണ്ടി ഗോളുകൾ നേടി.

ബദെൽജ് ആണ് ഫിയിറെന്റിനയുടെ ഗോൾ നേടിയത്. ഈ വിജയത്തോടെ റോമ ആദ്യ നാലിൽ എത്തി. 17 മത്സരങ്ങളിൽ നിന്ന് 35 പോയന്റാണ് റോമയ്ക്ക് ഉള്ളത്. ഈ വർഷത്തിലെ റോമയുടെ അവസാന മത്സരമാാണ് ഇത്. ഇനി സീരി എ ഒരു ഇടവേളയ്ക്ക് ശേഷം ജനുവരിയിൽ മാത്രമെ പുനരാരംഭിക്കുകയുള്ളൂ.

Previous articleഅൻസു ഫതി ഇന്ന് ബാഴ്സക്കായി ഇറങ്ങില്ല
Next articleകാവൽ പരിശീലകർക്ക് കീഴിൽ അവസാന പോരാട്ടത്തിന് ഇന്ന് ആഴ്സണലും എവർട്ടനും