കാവൽ പരിശീലകർക്ക് കീഴിൽ അവസാന പോരാട്ടത്തിന് ഇന്ന് ആഴ്സണലും എവർട്ടനും

Photo: Twitter/@Arsenal

പ്രീമിയർ ലീഗിൽ ഇന്ന് അപൂർവ പോരാട്ടത്തിന് ഇറങ്ങുകയാണ് ആഴ്സണലും എവർട്ടനും. നിലവിൽ താത്കാലിക പരിശീലകർക്ക് കീഴിൽ കളിക്കുന്ന ഇരു ടീമുകളും അവർക്ക് കീഴിലെ അവസാന മത്സരത്തിന് ഇറങ്ങും.

അർട്ടറ്റ പരിശീലകനായി ഇന്നലെ എത്തിയെങ്കിലും ഇന്ന് ഫ്രഡി തന്നെയാകും ആഴ്സണൽ പരിശീലക സ്ഥാനത്ത് നിൽക്കുക. കാർലോ ആഞ്ചലോട്ടി എവർട്ടൻ പരിശീലകനായി എത്തും എന്ന് ഉറപ്പാണ്. അതിന് മുൻപ് ഫെർഗൂസന്റെ കീഴിൽ അവസാന മത്സരമാണ് അവർക്കും. ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം കിക്കോഫ്.

എവർട്ടൻ നിരയിൽ സിഗർസൻ, സിഡിബേ, ഡെൽഫ്, ഡിനെ അടക്കമുള്ളക്കർ പരിക്ക് മാറി തിരിച്ചെത്തും. ആഴ്സണൽ ടീമിൽ ശാക്ക ഇന്ന് തിരികെയെത്തും. ഹെക്ടർ ബെല്ലറിന് നേരിയ പരിക്ക് ഉണ്ട്.

Previous articleഫിയെറൊന്റിനയെ ഗോളിൽ മുക്കി റോമ ആദ്യ നാലിൽ
Next articleബുംറയും പാണ്ഡ്യയും ഉടൻ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് ജയവർദ്ധനെ