റോമയ്ക്ക് സീസണിലെ ആദ്യ തോൽവി

ഇറ്റാലിറ്റൻ ലീഗിലെ റോമയുടെ അപരാജിത കുതിപ്പിന് ആവസാനം. ഇന്ന് അറ്റലാന്റയാണ് റോമയെ റോമിൽ ചെന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അറ്റലാന്റ വിജയിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ് സ്മാളിംഗിന്റെ റോമൻ അരങ്ങേറ്റം നിരാശയിൽ അവസാനിക്കുന്നതാണ് ഇന്ന് കണ്ടത്.

ഇന്ന് കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും അറ്റലാന്റ വഴങ്ങിയത്. 72ആം മിനുട്ടിൽ സപാറ്റയും 90ആം മിനുട്ടിൽ ഡി റൂമും അറ്റലാന്റയ്കായി ഗോളുകൾ നേടി. റോമയുടെ പ്രസിംഗ് ഫുട്ബോളിനെ അതി സമർത്ഥമായാണ് ഇന്ന് അറ്റലാന്റ മറികടന്നത്‌. അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്താണ് റോമ ഇപ്പോൾ ഉള്ളത്. 10 പോയന്റുള്ള അറ്റലാന്റ നാലാമത് എത്തി.

Previous articleഫെലിക്സിന് ഗോൾ, അത്ലറ്റിക്കോ മാഡ്രിഡ് വിജയ വഴിയിൽ
Next articleലീഗ് കപ്പിൽ ഗോളടിച്ച് കൂട്ടി ചെൽസി യുവനിരക്ക് ഗംഭീര ജയം