ഫെലിക്സിന് ഗോൾ, അത്ലറ്റിക്കോ മാഡ്രിഡ് വിജയ വഴിയിൽ

തുടർച്ചയായ മൂന്ന് മത്സരങ്ങൾക്ക് ശേഷം സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് ഒരു വിജയം. ഇന്ന് ലാലിഗയിൽ നടന്ന എവേ മത്സരത്തിൽ മല്ലോർകയെ നേരിട്ട അത്ലറ്റിക്കോ എതിരില്ലത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഡിയേഗോ കോസ്റ്റയും ഫെലിക്സും ആണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ കൊകെയുടെ അസിസ്റ്റിൽ നിന്നായിരുന്നു കോസ്റ്റയുടെ ഗോൾ.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ആയിരുന്നു ഫെലിക്സിന്റെ ഗോൾ. എന്നാൽ കളിയിൽ 77ആം മിനുട്ടിൽ മൊറാട്ട ചുവപ്പ് കണ്ട് പുറത്തായത് അത്ലറ്റിക്കോയുടെ വിജയത്തിന്റെ തിളക്കം കെടുത്തി. ഈ വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 13 പോയന്റിൽ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ലീഗിൽ ഇപ്പോൾ താൽക്കാലികമായി ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ ഇപ്പോൾ.

Previous articleടി20 ലോകകപ്പാണ് ഇംഗ്ലണ്ടിന്റെ അടുത്ത ലക്ഷ്യമെന്ന് മോർഗൻ
Next articleറോമയ്ക്ക് സീസണിലെ ആദ്യ തോൽവി