ലീഗ് കപ്പിൽ ഗോളടിച്ച് കൂട്ടി ചെൽസി യുവനിരക്ക് ഗംഭീര ജയം

Photo: Twitter/@ChelseaFC

ലീഗ് കപ്പിൽ യുവനിരയുമായി ഇറങ്ങിയ ചെൽസിക്ക് ഗംഭീരം ജയം. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ചെൽസി ഗ്രിംസ്ബി ടൗണിനെ തോൽപ്പിച്ചത്. ചെൽസിക്ക് വേണ്ടി ബാറ്റ്ശുവായി ഇരട്ട ഗോളുകൾ നേടിയപ്പോൾ റോസ് ബാർക്ലി, പെഡ്രോ, സൂമ, റീസ് ജെയിംസ്, ഹഡ്സൺ ഒഡോയ് എന്നിവരാണ് ചെൽസിക്ക് വേണ്ടി മറ്റു ഗോളുകൾ നേടിയത്. ഗ്രിംബ്‌സി ടൗണിന്റെ ആശ്വാസ ഗോൾ ഒരു മികച്ച ഫിനിഷിലൂടെ ഗ്രീൻ ആണ് നേടിയത്.

പരിക്കിൽ നിന്ന് മോചിതരായി എത്തിയ ഹഡ്സൺ ഒഡോയിക്കും റീസ് ജെയിംസിനും അവസരം നൽകിയാണ് ചെൽസി മത്സരം തുടങ്ങിയത്. മത്സരത്തിൽ ഗോൾ നേടിയ റീസ് ജെയിംസിന്റെ ചെൽസി ജേഴ്സിയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഫ്രാങ്ക് ലാംപാർഡിന്റെ കീഴിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയുടെ ആദ്യ ജയം കൂടിയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെൽസി 3-1ന് മുൻപിലായിരുന്നു. രണ്ടാം പകുതിയിൽ ഗ്രിംബ്‌സി താരങ്ങൾ ക്ഷീണിച്ചതോടെ ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ സൃഷ്ട്ടിച്ച ചെൽസി പലപ്പോഴും ഗ്രിംസ്ബി ഗോൾ കീപ്പറുടെ മികവിലാണ് കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നത്.

Previous articleറോമയ്ക്ക് സീസണിലെ ആദ്യ തോൽവി
Next articleകഷ്ടപ്പെട്ട് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്