റോമയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് യോഗ്യത – റാനിയേരി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ടീമായ റോമയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് യോഗ്യതയാണെന്ന് പരിശീലകൻ ക്ലോഡിയോ റാനിയേരി. സ്പാളിൽ നിന്നും അപ്രതീക്ഷിതമായ പരാജയം ഏറ്റു വാങ്ങിയതിന് ശേഷമാണ് റോമയുടെ പരിശീലകൻ പ്രതികരിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോമയുടെ പരാജയം. ആറ് മാസത്തോളമായി ഹോം മാച്ചിൽ ഒരു ജയം പോലും ഇല്ലാത്ത സ്പാൽ ആണ് റോമയെ പരാജയപ്പെടുത്തിയത്.

1965-66നു ശേഷം ആദ്യമായാണ് ഹോം മാച്ചിലും എവേ മാച്ചിലും റോമയ്‌ക്കെതിരെ സ്പാലിനികൾ ജയിക്കുന്നത്. സ്പാൽ ഒരു ടീമിനെ പോലെ കളിച്ചെന്നും റോമയ്ക്ക് ടീം സ്പിരിറ്റ് കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്റർ മിലാനു പിന്നിലായി അഞ്ചാം സ്ഥാനത്താണ് റോമ. ഇരു ടീമുകളും തമ്മിൽ മൂന്നു പോയന്റ് വ്യത്യാസം മാത്രമാണുള്ളത്.