സുരക്ഷ കുറവായിരുന്നുവെന്ന് പരാതി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ പശ്ചാത്തതലത്തില്‍ ടീമിനു ലഭിച്ച സുരക്ഷ അപര്യാപ്തമായിരുന്നുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. 49 ആളുകളാണ് പള്ളിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ഇരു ബോര്‍ഡുകളും ചേര്‍ന്ന് ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ടെസ്റ്റ് റദ്ദാക്കുവാന്‍ തീരുമാനിച്ചതതായിരുന്നു.

എന്നാല്‍ പര്യടനത്തില്‍ ഒരു ഘട്ടത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ കണ്ടെത്തുവാന്‍ ടീമിനു കഴിഞ്ഞിരുന്നില്ലെന്നാണ് നിസ്സാമുദ്ദീന്റെ നിലപാട്. ബോര്‍ഡിനോ അത്തരത്തില്‍ ഒരു സംവിധാനത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നും നിസ്സാമുദ്ദീന്‍ പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ തിരികെ ധാക്കയിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നിസ്സാമുദ്ദീന്‍. ദേശീയ നിലവാരത്തിലുള്ള സുരക്ഷയാണ് സന്ദര്‍ശിക്കുന്ന ടീമിനു നല്‍കപ്പെടേണ്ടതെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നതെന്നും അത്തരം സമീപനാണ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ടീമുകള്‍ക്ക് ബോര്‍ഡ് നല്‍കുന്നതെന്നും നിസ്സാമുദ്ദീന്‍ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ക്ക് പുറമെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സന്ദര്‍ശനം നടത്തുന്ന ടീം അവരുടെ ഹൈകമ്മീഷനുമായി ബന്ധപ്പെട്ട് വേണ്ട സുരക്ഷ ആവശ്യപ്പെടുകയാണ് പതിവെന്നും നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടു. സ്ഥിതി ശാന്തമായ ശേഷം ന്യൂസിലാണ്ടിന്റെ ബോര്‍ഡ് അധികാരികളുമായി തങ്ങള്‍ ഇത് സംസാരിക്കുമെന്നും ചൗധരി പറഞ്ഞു.

അവരുെ ആകെ പരിഭ്രാന്തരാണ്. അവരാരും ഇതിനു മുമ്പ് ഇത്തരം ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ അവരെല്ലാം ആ ഞെട്ടലില്‍ നിന്ന് മുക്തരായിരുന്നില്ല. ഞങ്ങളുടെ പ്രധാന ഉത്തരവാദിത്വം താരങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതായിരുന്നു അതിനാലാണ് പരമ്പര ഉപേക്ഷിച്ച് നാട്ടിലേ്കക് മടങ്ങുവാന്‍ കാരണമായതെന്നും ചൗധരി വ്യക്തമാക്കി.