ഇറ്റലിയിൽ വീണ്ടും വംശീയാധിക്ഷേപം. സീരി എയിൽ ലാസിയോ – ബ്രെഷ മത്സരത്തിനിടെയാണ് ബലോട്ടെലിക്ക് വംശീയാധിക്ഷേപം ഏറ്റത്. കളിയുടെ 18 ആം മിനുട്ടിൽ മരിയോ ബെലോട്ടെല്ലി ഗോളടിച്ചതിന് ശേഷമാണ് ബ്രെഷയുടെ ആരാധകർ വംശീയാധിക്ഷേപം ആരംഭിച്ചത്. 1500 ഓളം ലാസിയോ ട്രാവല്ലിംഗ് ആരാധകർ ആണ് ബ്രെഷയുടെ ഹോം ഗ്രൗണ്ടിൽ എത്തിയത്.
മത്സരം അരമണിക്കൂർ പിന്നിട്ടപ്പോൾ വംശീയാധിക്ഷേപം അസഹ്യമാവുകയും കളി നിർത്തി വെക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ലാസിയോ 2-1 നു ജയിച്ചെങ്കിലും ഇറ്റാലിയൻ ഫുട്ബോളിലെ കറുത്ത അധ്യായമായി അടയാളപ്പെടുത്തും ഈ മത്സരം. മരിയോ ബലോട്ടെലിക്ക് മാത്രമല്ല വംശീയാധിക്ഷേപം ഇറ്റലിയിൽ ഏറ്റത്. നാപോളിയുടെ പ്രതിരോധ താരം കൗലിബലിയും ഇന്റർ മിലാന്റെ ലുകാകുവും ഇറ്റലിയിൽ വംശീയാധിക്ഷേപം ഏറ്റ മറ്റു താരങ്ങളാണ്.