മാൻസി റെക്കോർഡ് തുകയ്ക്ക് ജപ്പാൻ ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസിയുടെ പുതിയ ക്ലബ് ഏതെന്ന് വ്യക്തമായി. ജെ2 ലീഗ് ക്ലബായ ആൽബിരെക്സ് നിഗാറ്റയാണ് മാൻസിയെ സൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യ ഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കാണ് ഈ ട്രാൻസ്ഫർ എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ചെന്നൈ സിറ്റിക്ക് എത്ര തുക ലഭിച്ചു എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. ചെന്നൈ സിറ്റിയുമായി നേരത്തെ ദീർഘകാല കരാറിൽ മാൻസി ഒപ്പിട്ടിരുന്നു. അതുകൊണ്ട് ആണ് ചെന്നൈ സിറ്റിക്ക് വലിയ ട്രാൻസ്ഫർ തുക ലഭിക്കുന്നത്. 29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനിൽ നിന്നായിരുന്നു ചെന്നൈയിലേക്ക് കഴിഞ്ഞ വർഷം എത്തിയത്. കഴിഞ്ഞ സീസണിൽ 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി മാൻസി അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.