എമിലിയാനോ സലക്ക് വേണ്ടി മൗനാചരണം നടത്താൻ യുവേഫ

വിമാനാപകടത്തിൽ ദാരുണമായി ജീവൻ വെടിഞ്ഞ അർജന്റൈൻ താരം എമിലിയാനോ സലക്ക് ആദരാഞ്ജലി അർപ്പിക്കാൻ യുവേഫ. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി മുൻപ് ഒരു മിനിറ്റ് മൗനാചരണം ആചരിച്ച് യുവേഫ അന്തരിച്ച താരത്തിന് ആദരവർപ്പിക്കും. സലക്ക് ആദരവ് അർപ്പിച്ച് കൊണ്ട് കറുത്ത ആം ബാൻഡ് അണിയാൻ ടീമുകൾക്ക് യുവേഫ അനുമതി നൽകിയിട്ടുണ്ട്.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്നും പുതിയ ക്ലബായ കാര്‍ഡിഫ് സിറ്റിയില്‍ ചേരുന്നതിനായി പറക്കുന്നതിനിടെയാണ് സല സഞ്ചരിച്ച വിമാനം കഴിഞ്ഞ ജനുവരി 21നു കാണാതായത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രാർത്ഥനകൾക്ക് വിപരീതമായി സലയുടെ മരണ വിവരം പിന്നീട് സ്ഥിതികരിച്ചിരുന്നു.