ഗട്ടൂസോയുടെ ആദ്യ മത്സരത്തിൽ നാപോളിക്ക് തോൽവി

- Advertisement -

കാർലോ ആഞ്ചലോട്ടി മാറി ഗട്ടൂസോ വന്നിട്ടും നാപോളിക്ക് തോൽവി. പാർമയോട് 1-2 എന്ന സ്കോറിനാണ് അവർ സ്വന്തം മൈതാനത്ത് കീഴടങ്ങിയത്. മുൻ ആഴ്സണൽ താരം ജെർവിഞ്ഞൊ അവസാന മിനുട്ടിൽ നേടിയ ഗോളാണ് മത്സര ഫലം നിർണയിച്ചത്.

കളിയുടെ നാലാം മിനുട്ടിൽ തന്നെ പാർമ ലീഡ് എടുത്തു. കുലുസെസ്‌കിയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ ഡിഫൻഡർ കൗലിബാലി പരിക്കേറ്റ് പുറത്തായത് നാപോളിക്ക് മറ്റൊരു തിരിച്ചടിയായി. രണ്ടാം പകുതിയിൽ 64 ആം മിനുട്ടിൽ മിലിക്കിന്റെ ഗോളിൽ അവർ സമനില പിടിച്ചു. പക്ഷെ കളിയുടെ ഇഞ്ചുറി ടൈമിൽ 93 ആം മിനുട്ടിൽ ജെർവിഞ്ഞൊ നാപോളിയുടെ വല വീണ്ടും കുലുക്കിയതോടെ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്താണ് നാപോളി.

Advertisement