മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന വലിയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ നേരിടും. ആദ്യ നാലിൽ എത്താൻ ആകുമെന്ന പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയിക്കേണ്ടതായിട്ടുണ്ട്. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. അവസാന ആഴ്ചകളായി മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം എന്നീ ടീമുകളെ ലീഗിൽ തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മത്സരത്തി യൂറോപ്പ ലീഗിൽ ആൽകമാറിനെതിരെ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയവും സ്വന്തമാക്കിയിരുന്നു. പോഗ്ബ ഇല്ലാതെ ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും ഇറങ്ങുക. മറുവശത്തുള്ള എവർട്ടൺ താല്ല്കാലിക പരിശീലകൻ ഡുങ്കൻ ഫെർഗൂസന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെൽസിയെ കഴിഞ്ഞ മത്സരത്തിൽ ഫെർഗൂസൻ തോൽപ്പിച്ചിരുന്നു. രാത്രി 7.30നാണ് മത്സരം.

Advertisement