മൊറാറ്റ എങ്ങോട്ടും ഇല്ല, യുവന്റസിൽ തന്നെ തുടരും

സ്പാനിഷ് മുന്നേറ്റനിര താരം അൽവാരോ മൊറാറ്റ സീസണിൽ യുവന്റസിൽ തന്നെ തുടരും. അത്‌ലറ്റികോ മാഡ്രിഡ് താരമായ മൊറാറ്റ ലോണിൽ ആണ് യുവന്റസിൽ കളിക്കുന്നത്. വ്ലാഹോവിച്ചിന്റെ വരവോടെ മൊറാറ്റ ടീം വിടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

താരത്തിന് ആയി ബാഴ്‌സലോണ ശ്രമങ്ങൾ നടത്തിയെങ്കിലും എതിരാളികൾക്ക് താരത്തെ കൈമാറാൻ അത്ലറ്റികോ മാഡ്രിഡ് തയ്യാറായില്ല. ഇന്ന് ആഴ്‌സണൽ, ടോട്ടൻഹാം ക്ലബുകൾ താരത്തിന് ആയി രംഗത്ത് വന്നു എന്ന അഭ്യൂഹങ്ങൾ ഉണ്ടായി എങ്കിലും താരം ടീമിൽ തുടരും എന്നു യുവന്റസ് വ്യക്തമാക്കുക ആയിരുന്നു.