മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഉറച്ചു ലിംഗാർഡ്, താരത്തിന് ആയി വെസ്റ്റ് ഹാമും, ന്യൂ കാസ്റ്റിലും രംഗത്ത്

ജനുവരി ട്രാൻസ്ഫർ ഡെഡ് ലൈൻ ദിവസം കളിക്കാൻ അവസരം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ജെസ്സെ ലിംഗാർഡ് ശ്രമം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാഗ്‌നിക്കിനോട് ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം വീണ്ടും വ്യക്തമാക്കി ലിംഗാർഡ്.

നിലവിൽ ലിംഗാർഡ് ടീമിൽ എത്തിക്കാൻ മുൻ ടീം ആയ വെസ്റ്റ് ഹാമിനു താൽപ്പര്യം ആണ്. കഴിഞ്ഞ സീസണിൽ ലോണിൽ ഹാമേഴ്സിന് ആയി മിന്നും പ്രകടനം ആണ് ലിംഗാർഡ് നടത്തിയത്. അതേസമയം ട്രാൻസ്ഫർ വിപണിയിൽ പണം വാരി എറിയുന്ന ന്യൂ കാസ്റ്റിലും താരത്തിന് പിറകിൽ ഉണ്ട്. അതേസമയം താരത്തെ ഈ ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കുമോ എന്നു കണ്ടറിയണം.