മെർടെൻസ് ഇനി നാപോളിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ!!

- Advertisement -

ഇന്നലെ കോപ ഇറ്റാലിയ സെമിയിൽ ഇന്റർ മിലാനെതിരെ നേടിയ ഗോളോടെ മെർട്ടെൻസ് നാപോളിക്കായി ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നലെ നേടിയ ഗോളുകളോടെ നാപോളിക്ക് വേണ്ടി ഏറ്റവും കൂടുത ഗോളുകൾ അടിക്കുന്ന താരമായി മെർടെൻസ് മാറി. ഇന്നലത്തെ ഗോളോടെ മെർടെൻസിന് നാപോളി ജേഴ്സിയിൽ 122 ഗോളുകളായി.

നാപോളിയുടെ മുൻ ക്യാപ്റ്റൻ ആയിരുന്നു ഹാംസികിന്റെ 121 ഗോളുകൾ എന്ന റെക്കോർഡാണ് മെർടെൻസ് മറികടന്നത്. കഴിഞ്ഞ ഒക്ടോബറിൽ നാപോളിയിൽ മറഡോണയുടെ 115 ഗോളുകൾ എന്ന റെക്കോർഡും മെർടെൻസ് മറികടന്നിരുന്നു.

നാപോളി ഗോൾ സ്കോറേഴ്സ്;
മെർടെൻസ് – 122
ഹാംസിക് – 121
മറഡോണ – 115
സലുസ്ട്രോ – 107
കവാനി – 104

Advertisement