സ്പർസിനെതിരെ പരിശീലന മത്സരം കളിച്ച നോർവിച് താരത്തിന് കൊറോണ

- Advertisement -

ഇന്നലെ പ്രീമിയർ ലീഗിൽ വന്ന കൊറോണ പരിശോധനയിൽ രണ്ട് പേർക്ക് കൊറോണ പോസിറ്റീവ് ഉണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിൽ ഒരു കേസ് നോർവിച് സിറ്റിയുടെ താരത്തിനാണ്. ഈ താരം രണ്ട് ദിവസം മുമ്പ് നടന്ന ടോട്ടൻഹാമിനെതിരായ പരിശീലന മത്സരത്തിൽ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. ഇത് ടോട്ടൻഹാം ക്യാമ്പിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്‌‌.

ഇനി ടോട്ടൻഹാം താരങ്ങളുൻ ഒഫീഷ്യൽസും പുതിയ കൊറോണ ടെസ്റ്റിന് വിധേയമാകേണ്ടി വരും. ആ ഫലം നെഗറ്റീവ് ആയെങ്കിൽ മാത്രമെ അടുത്ത ആഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ വ്യക്തത വരുകയുള്ളൂ. ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ നിൽക്കുകയാണ്. ടോട്ടൻഹാമിന് അവരുടെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നേരിടേണ്ടത്. ഈ മത്സരങ്ങൾ ഒക്കെ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

Advertisement