കൗലിബലിക്ക് പിന്തുണയുമായി മറഡോണ

- Advertisement -

ഇന്റർ മിലാനെതിരായ മത്സരത്തിനിടെ വംശീയധിക്ഷേപത്തിന് ഇരയായ നാപോളി താരം കൗലിബലിക്ക് പിന്തുണയുമായി അർജന്റീന ഇതിഹാസവും മുൻ നാപോളി തരാം കൂടിയായ മറഡോണ. നാപോളിയിൽ താൻ കളിച്ചിരുന്ന കാലഘട്ടത്തിൽ തനിക്കും വംശീയധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറഡോണ തന്റെ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

 

1984-91 കാലഘട്ടത്തിലാണ് മറഡോണ നാപോളിക്ക് വേണ്ടി കളിച്ചത്. മറഡോണക്ക് പുറമെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്റർ മിലാൻ ക്യാപ്റ്റൻ മൗറോ ഐകാർഡി എന്നിവരും കൗലിബലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വംശീയധിക്ഷേപത്തെ തുടർന്ന് ഇന്റർ മിലാന്റെ അടുത്ത രണ്ടു മത്സരങ്ങളിൽ നിന്ന് ആരാധകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

Advertisement