ലുക്കാക്കു രക്ഷിച്ചു, സമനിലകൊണ്ട് തടിയൂരി ഇന്റർ

- Advertisement -

യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തി. പാർമയോട് സ്വന്തം മൈതാനമായ സാൻ സിറോയിൽ 2-2 ന്റെ സമനില നേടാൻ മാത്രമാണ് അവർക്കായത്. ഇതോടെ 22 പോയിന്റുള്ള ഇന്റർ യുവന്റസിന് ഒരു പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ്.

കളിയിൽ ആദ്യ ഗോൾ ഇന്ററാണ് നേടിയത്. 23 ആം മിനുട്ടിൽ കന്ദ്രേവയുടെ ഗോളിൽ അവർ മുന്നിൽ എത്തിയെങ്കിലും 26 ആം മിനുട്ടിൽ കറോമോയും 30 ആം മിനുട്ടിൽ ജെർവിഞൊയും പാർമക്കായി ഗോളുകൾ നേടിയതോടെ ഇന്റർ ഞെട്ടി. രണ്ടാം പകുതിയിൽ ലുക്കാക്കു ഇന്ററിന് സമനില സമ്മാനിച്ച ഗോൾ നേടി. VAR ഗോൾ പരിശോധിച്ചെങ്കിലും ഗോൾ തന്നെ നൽകിയത് കൊണ്ടേക്ക് ആശ്വാസമായി. പക്ഷെ വിലപ്പെട്ട വിജയ ഗോൾ നേടാൻ പിന്നീട് ഇന്റർ ആക്രമണ നിരക്ക് സാധിച്ചില്ല.

Advertisement