“ബിസിസിഐ ഇല്ലാതെ ഐസിസിക്ക് പ്രസക്തിയില്ല”

- Advertisement -

ഐ.സി.സിയെ വിമർശിച്ച് മുൻ ബി.സി.സി.ഐ പ്രസിഡണ്ട് അനുരാഗ് താക്കൂർ രംഗത്ത്. ബി.സി.സി.ഐ ഇല്ലാതെ ഐ.സി.സിക്ക് ഒരു പ്രസക്തിയും ഇല്ലെന്നും താക്കൂർ പറഞ്ഞു.  ഒരു കാലത്ത് ഐ.സി.സിക്ക് അതിന്റെ കാര്യങ്ങൾ നടത്തുന്നതിന് ബി.സി.സി.ഐയുടെ 75% വരെ ഗ്രാന്റുകൾ നൽകിയിരുന്നുവെന്നും താക്കൂർ പറഞ്ഞു.

പുതുതായി ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി ഈ വിഷയത്തിൽ ഇടപെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താക്കൂർ പറഞ്ഞു.  ബി.സി.സി.ഐയും ഐ.സി.സിയും തമ്മിൽ നടക്കുന്ന വടംവലികളുടെ പിന്നാലെയാണ് മുൻ ബി.സി.സി.ഐ പ്രസിഡന്റിന്റെ പ്രതികരണം. അടുത്ത 8 വർഷവും ഐ.സി.സിയുടെ ഒരു പ്രധാന ടൂർണമെന്റ് ഓരോ വർഷവും നടത്താൻ ഐ.സി.സി നീക്കം നടത്തിയിരുന്നു. എന്നാൽ ബി.സി.സി.ഐ അടക്കമുള്ള പലരും ഇതിന് എതിർത്തിരുന്നു.

Advertisement