“യുവന്റസ് വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല” – ഹിഗ്വയിൻ

- Advertisement -

ചെൽസിയിലെ ലോൺ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ യുവന്റസ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചു പോലും ഇല്ലാ എന്ന് അർജന്റീനൻ സ്ട്രൈക്കർ ഹിഗ്വയിൻ. തനിക്ക് യുവന്റസിൽ തുടരണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഇതാണ് തനിക്ക് സന്തോഷം നൽകുന്ന ക്ലബ്. ഇവിടെയുള്ള ആരാധകരും മികച്ചതാണ്. യുവന്റസിനായി കൂടുതൽ പരിശ്രമിക്കുക എന്നതു മാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. ഹിഗ്വയിൻ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം വീണ്ടും കളിക്കാൻ ആവുന്നതിൽ സന്തോഷമുണ്ട് എന്നും ഹിഗ്വയിൻ പറഞ്ഞു. റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിക്കുമ്പോൾ റൊണാൾഡോ ചെറുപ്പമായിരുന്നു. ഇപ്പോഴുള്ള റൊണാൾഡോ തീർത്തും സമ്പൂർണ്ണനാണ്. കൂടുതൽ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന താരമാണ്. ഹിഗ്വയിൻ പറഞ്ഞു.

Advertisement