യുവന്റസിന് വലിയ തോൽവി, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ അവസാനിച്ചു

Newsroom

Picsart 23 05 23 02 20 44 346
Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ 10 പോയിന്റ് പിഴ കിട്ടിയ യുവന്റസിന് ഇരട്ടിദുഖം. ഇന്ന് അവർ ലീഗിൽ എമ്പോളിയിൽ നിന്ന് വൻ പരാജയം നേരിട്ടു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് തോറ്റത്. ഈ സീസണിലെ യുവന്റസിന്റെ വലിയ പരാജയങ്ങളിൽ ഒന്നാണ് ഇത്. ആദ്യ 21 മിനുട്ടിൽ തന്നെ എമ്പോളി രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 18ആം മിനുട്ടിൽ കപുറ്റോയുടെ പെനാൾട്ടി ഗോളിൽ അവർ മുന്നിലെത്തി.

യുവന്റസ് 23 05 23 02 21 12 896

21ആം മിനുട്ടിൽ ലുപേർടൊ ലീഡ് ഇരട്ടിയാക്കി. 48ആം മിനുട്ടിൽ കപുറ്റോ വീണ്ടും ഗോൾ നേടിയതോടെ 3-0ന് മുന്നിൽ. അവസാനം പകോളിയോയും എമ്പോളിക്ക് ആയി ഗോൾ നേടി‌. കിയേസ ആണ് യുവന്റസിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ തോൽവിയോടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു. 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 59 പോയ്യിന്റുമായി യുവന്റസ് ഏഴാമത് നിൽക്കുന്നു. ഇനി ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാലും യുവന്റസിന് ആദ്യ നാലിൽ എത്താൻ ആകില്ല.