നെയ്മറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Newsroom

Picsart 23 05 23 01 08 01 836
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മറിനെ സ്വന്തമാക്കാനായി രംഗത്ത് ഉള്ളതായി L’Equipe റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിയൻ താരത്തെ സ്വന്തമാക്കുന്നതിനായി PSG-യും മാഞ്ചസ്റ്റർ യുണൈറ്റഡും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ലോണിൽ നെയ്മറിനെ മാഞ്ചസ്റ്ററിൽ എത്തിക്കുക ആണ് യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ ഉടമകൾ എത്തിയാൽ യുണൈറ്റഡ് നെയ്മറിനെ സ്ഥിര കരാറിലും സ്വന്തമാക്കും.

നെയ്മർ 23 05 23 01 08 16 319

ആറ് വർഷം മുമ്പ് ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് 222 മില്യൺ യൂറോ എന്ന റെക്കോർഡ് ട്രാൻസ്ഫറിൽ ആയിരുന്നു നെയ്മർ എത്തിയത്. പരിക്ക് പലപ്പോഴും നെയ്മറിന്റെ പി എസ് ജി കരിയറിന് പ്രശ്നമായിരുന്നു. കൂടാതെ അടുത്തിടെ പി എസ് ജി ആരാധകരും നെയ്മറിന് എതിരെ തിരിഞ്ഞതോടെ താരം ക്ലബ് വിടാൻ ശ്രമിക്കുകയാണ്. 2027 വരെ നെയ്മറിന് പി എസ് ജിയിൽ കരാർ ഉണ്ട്.

ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോയും നെയ്മറിനെ ഇംഗ്ലണ്ടിൽ എത്തിക്കാൻ ഇടപെടുന്നുണ്ട്. ചെൽസിയും നെയ്മറിനായി രംഗത്ത് ഉണ്ട് എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ അവർക്ക് ആകാത്തത് കൊണ്ട് നെയ്മർ ചെൽസിയിലേക്ക് പോകാൻ സാധ്യതയില്ല.