യുവന്റസിന് തിരിച്ചടി, ഡനിലോ പരിക്കേറ്റ് പുറത്ത്

യുവന്റസിന് തിരിച്ചടി. പ്രതിരോധ താരം ഡനിലോയ്ക്ക് പരിക്ക്. തുടയിലേറ്റ പരിക്കിനെ തുടർന്നാണ് ഡനിലോയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത്. റൈറ്റ് ബാക്കായ ഡനിലോ യുവന്റസിന്റെ നാല് സീരി എ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നു. ബ്രെഷക്കെതിരായ യുവന്റസിന്റെ മത്സരത്തിൽ 19 ആം മിനുട്ടിൽ മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന് കളം വിടേണ്ടി വന്നിരുന്നു‌.

മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയമാണ് യുവന്റസ് ബ്രെഷക്കെതിരെ നേടിയത്. ഇന്ററിനെതിരായ ഇറ്റാലിയൻ ഡെർബി ഡനിലോയ്ക്ക് നഷ്ടമാകും. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും യുവന്റസ് താരം ഹാവോ കാൻസലോ ഡീലിന്റെ ഭാഗമായാണ് ബ്രസിലിയൻ ഡനിലോ ടൂറിനിൽ എത്തുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ താരം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleസ്റ്റേഡിയത്തിനായി ഗാനം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ക്ഷണിക്കുന്നു
Next articleസിംബാബ്‌വെക്ക് പകരം ശ്രീലങ്കയുമായി പരമ്പര കളിക്കാൻ ഇന്ത്യ