സ്റ്റേഡിയത്തിനായി ഗാനം രചിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ക്ഷണിക്കുന്നു

- Advertisement -

കൊച്ചി, സെപ്റ്റംബർ 25, 2019: രാജ്യത്തേറ്റവും കൂടുതൽ ആരാധകരുള്ള ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ‘ഹോം സ്റ്റേഡിയം ആന്തം’ ക്ഷണിക്കുന്നു. ആരാധകർക്കായി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ്‌ മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കെ‌ബി‌എഫ്‌സിയുടെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളികൾക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക.

ആരാധകർക്ക് മികച്ച സംഗീത രചനകൾ സംയോജിപ്പിച്ച് അവരുടെ പ്രിയപ്പെട്ട ടീമിനായി ഗാനം സൃഷ്ടിക്കാം. തുടർന്ന് അവയുടെ യഥാർത്ഥ രചനകൾ എം‌പി 4 ഫോർമാറ്റിൽ http://www.keralablastersfc.in എന്ന വെബ്സൈറ്റിൽ ‘ഹോം സ്റ്റേഡിയം ആന്തം കോണ്ടെസ്റ്റ്’ എന്ന ടാബിൽ അപ്‌ലോഡ് ചെയ്യാം.

ഏറ്റവും അനുയോജ്യമായ അടിക്കുറിപ്പ് ഉപയോഗിച്ച് സൃഷ്ടിയുടെ ശീർഷകം തയ്യാറാക്കുക. വിജയികൾക്ക് അവരുടെ സംഗീതം കെ‌ബി‌എഫ്‌സിയുടെ ഹോം മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിൽ ആസ്വദിക്കാം.

Advertisement