ജോസെ മൗറീനോക്ക് ചുവപ്പ്, റോമയെ തോൽപ്പിച്ച് അറ്റലാന്റ ഒന്നാമത്

Jose Roma

ജോസെ മൗറീനോയുടെ എ എസ് റോമക്ക് ലീഗിൽ ഒരു സെറ്റ് ബാക്ക് കൂടെ. ഇന്ന് അറ്റലാന്റയ്ക്ക് എതിരെ റോമിൽ നടന്ന മത്സരത്തിൽ ഏക ഗോളിന്റെ പരാജയമാണ് റോമ നേരിട്ടത്. ലീഗിൽ റോമയുടെ രണ്ടാം പരാജയമാണ് ഇത്. ഇന്നത്തെ ജയത്തോടെ അറ്റലാന്റ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌.

ഇന്ന് ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ സ്കാല്വിനി ആണ് അറ്റലാന്റക്ക് ലീഡ് നൽകിയത്. റോമക്ക് കളിയിലേക്ക് തിരികെ വരാനെ ആയില്ല. 57ആം മിനുട്ടിൽ റോമ പരിശീലകൻ ജോസെ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്നതും കാണാൻ ആയി. അറ്റലാന്റക്ക് 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റും റോമക്ക് 13 പോയിന്റുമാണ് ഉള്ളത്‌.