കേരള പ്രീമിയർ ലീഗിൽ ഗോളുകൾ ഒഴുകുന്നു, 21 അടിച്ച് ഗോകുലം കേരള

ഇന്നലെ ലോർഡ്സ് എഫ് 33 ഗോളുകൾ അടിച്ചതിന് പിന്നാലെ ഇന്ന് ഗോകുലം കേരളയും ഗോളുകൾ അടിച്ചു കൂട്ടി. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ഗോകുലം കേരള 21 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. ഗോകുലം കേരളയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

ഗോകുലം കേരള

ഇന്ന് ഗോകുലത്തിനായി അഭിരാമി അഞ്ചു ഗോളുകൾ നേടി. വിവിയൻ നാലു ഗോളുകളും സോണിയ മൂന്ന് ഗോളുകളും നേടി. ബെർത 2, മഞ്ജു, ഫെമിന, അമയാ, മാളവിക എന്നിവർ ഒരോ ഗോൾ വീതവും നേടി. അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഗോകുലം കേരള ലീഗിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് അവർ 56 ഗോളുകൾ അടിച്ചു കഴിഞ്ഞു. ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല.