പരിക്ക് മാറി താരങ്ങൾ തിരികെയെത്തുന്നു, കരുത്തരായി യുവന്റസ്

- Advertisement -

പരിക്ക് മാറി താരങ്ങൾ തിരികെയെത്തുന്നു. ഇറ്റലിയിൽ കരുത്തരായി യുവന്റസ്. ഈ‌ സീസണിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന യുവന്റസിന് അനുകൂലമായി പരിക്കെറ്റ താരങ്ങൾ തിരിച്ച് വരുന്നു. ഫെഡെറിക്കോ കിസയും പൗലോ ഡിബാലയും ടീമിൽ തിരികെയെത്തി. ഇന്റർനാഷ്ണൽ ബ്രേക്കിൽ ദേശീയ ടീമുകൾക്ക് വേണ്ടി ഇരു താരങ്ങളും കളിച്ചിരുന്നില്ല. മസ്കുലാർ പ്രശ്ങ്ങളും ഇൻഫെക്ഷനുമായിരുന്നു ഇരു താരങ്ങളുടേയും പ്രശ്നം.

ടൂറിനിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് കോച്ച് ആന്ദ്രെ പിർലോയോടൊപ്പം ഇരു താരങ്ങളും പരിശീലനം നടത്തി. ഇറ്റലിക്ക് വേണ്ടി കളിക്കുന്നതിനിടയിൽ പരിക്കേറ്റ കെല്ലയിനിക്കും ബൊണുചിക്കും പകരം 3D ചുമതലയേൽക്കും. ഡി ലിറ്റ് – ഡാനിലോ- ഡെമിറാൾ ത്രയത്തേയാണ് ഇപ്പോൾ 3D എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബർസാഗ്ലി – ബൊണൂചി -കെല്ലയിനി ത്രയത്തിന്റെ ഐതിഹാസികമായ BBC ക്ക് പകരക്കാരാവാൻ ഇവർക്ക് സാധിക്കുമോ എന്നാണ് യൂറോപ്യൻ ഫുട്ബോൾ കാത്തിരിക്കുന്നത്.

Advertisement