ഐ ലീഗ് പോലെ ആയിരിക്കുകയില്ല ഐ എസ് എൽ എന്ന് കിബു വികൂനയോട് ഹബാസ്

Img 20201119 193953
Credit: Twitter
- Advertisement -

ഇന്ന് ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യൻ കോച്ചുകൾ ആണ് നേർക്കുനേർ വരുന്നത്. കഴിഞ്ഞ തവണ ഐ എസ് എല്ലിൽ എ ടി കെയെ ചാമ്പ്യന്മാരാക്കിയ ഹബാസും, ഐ ലീഗിൽ മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയ കിബു വികൂനയും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്ന കിബു വികൂനയോടെ ഇത് ഐ എസ് എൽ ആണെന്ന് ഓർമ്മിപ്പിക്കുകയാണ് ഹബാസ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ വലിയ കാര്യങ്ങൾ ചെയ്ത കോച്ചാണ് വികൂന. എന്നാൽ ഇത് ഐ ലീഗ് അല്ല ഐ എസ് എൽ ആണ് എന്ന് ഹബാസ് പറഞ്ഞു.

പുതിയ ലീഗും പുതിയ സീസണും ആണെന്ന് ഹബാസ് പറയുന്നു. വികൂന എന്ന പരിശീലകനെ താൻ ബഹുമാനിക്കുന്നുണ്ട് എന്നും ഹബാസ് പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുക മാത്രമാണ് ലക്ഷ്യം എന്നുൻ വേറെ ഒന്നും എ ടി കെ മോഹൻ ബഗാന് മുന്നിൽ ഇല്ല എന്നും ഹബാസ് പറഞ്ഞു.

Advertisement