ഇന്റർ മിലാൻ ഉറപ്പിച്ചു പറയുന്നു, എന്തു വന്നാലും സ്ക്രീനിയറെ വിൽക്കില്ല

ഇന്റർ മിലാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്ക്രീനിയയെ നഷ്ടപ്പെടുത്തില്ല. എന്ത് ഓഫർ വന്നാലും ഈ സമ്മറിൽ സ്ലോവാക്യൻ പ്രതിരോധ താരത്തെ വിൽക്കണ്ട എന്നാണ് തീരുമാനം എന്ന് ഇന്റർ പ്രസിഡന്റ് ഇന്ന് അറിയിച്ചു. സ്ക്രിനിയർക്ക് വേണ്ടി പിഎസ്ജി നേരത്തെ ഓഫർ സമർപ്പിച്ചിരുന്നു എങ്കിലും ഇന്റർ നിരാകരിച്ചിരുന്നു.

ഇന്റർ മിലാൻ

50 മില്യൺ യൂറോയും ഒരു പ്ലെയറെയും ഉൾപ്പെടുത്തിയ ഡീലാണ് ഇന്റർ അന്ന് തള്ളിയത്. ഇനി സ്ക്രീനിയറെ വിറ്റാൽ പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല എന്നതും ഈ തീരുമാനത്തിൽ ക്ലബ് എത്താൻ കാരണമായി

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് സ്ക്രിനിയർ. 2017ലാണ് ഇന്റർ മിലാനിൽ താരം എത്തുന്നത്. ഇതുവരെ 216 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.