ഡാനി വെൽബക്ക് ബ്രൈറ്റണിൽ പുതിയ കരാർ ഒപ്പുവെച്ചു

ബ്രൈറ്റന്റെ സ്ട്രൈക്കർ ആയ ഡാനി വെൽബക്ക് ക്ലബിൽ കരാർ പുതുക്കി. 2024 ജൂൺ വരെ നീളുന്ന പുതിയ കരാറിൽ ആണ് ഡാനി വെൽബെക്ക് ഒപ്പുവച്ചത്. 2020 ഒക്ടോബറിൽ ആയിരുന്നു ഡാനി ബ്രൈറ്റണിൽ എത്തിയത്. 53 മത്സരങ്ങൾ ഇതുവരെ താരം ബ്രൈറ്റണായി കളിച്ചു. 12 ഗോളുകളും താരം നേടി.

ഡാനി വന്ന നിമിഷം മുതൽ ഞങ്ങൾക്ക് വേണ്ടി തിളങ്ങി. അവൻ പെട്ടെന്ന് ഗ്രൂപ്പിന്റെ ഭാഗമായിത്തീർന്നു, ഇപ്പോൾ ടീമിലെ ഒരു ലീഡറാണ് ഡാനി എന്നും ബ്രൈറ്റൺ പരിശീലകൻ പോട്ടർ പറഞ്ഞു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 150ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വെൽബക്ക്. താരം ആഴ്സണലിനായും കളിച്ചിട്ടുണ്ട്.