ലീഗിൽ തുടർച്ചയായ ഏഴാം വിജയവുമായി ഇന്റർ മിലാൻ

Img 20201224 014950

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ പിറകോട്ട് പോകാതെ ഇന്റർ മിലാൻ. ഇന്ന് അവർ ലീഗികെ തുടർച്ചയായ ഏക്ഷ്ഹാം വിജയവും നേടി. ഇന്ന് ഹെല്ലാസ് വെറോണയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. 52ആം മിനുട്ടിൽ അച്റഫ് ഹകിമിയുടെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ് ആണ് ഇന്റർ മിലാന് ലീഡ് നൽകിയത്. പിന്നാലെ 63ആ മിനുട്ടിൽ ഇലിചിലൂറെ വെറോണ സമനില പിടിച്ചു.

മത്സരത്തിന്റെ 69ആം മിനുട്ടിൽ സ്ക്രിനിയർ ആണ് ഇന്റർ മിലാന്റെ വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ ഇന്റർ മിലാന് 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റായി. 31 പോയിന്റുമായി നിൽക്കുന്ന എ സി മിലാനെ തൽക്കാലം ഇന്റർ മറികടന്നു ഒന്നാമത് എത്തി. എങ്കിലും ഒരു മത്സരം കുറവാണ് എ സി മിലാൻ കളിച്ചത്.

Previous articleഗോളുമായി ബെയ്ലും കെയ്നും, സ്റ്റോക്ക് സിറ്റിയെ മറികടന്ന് സ്പർസ് സെമിയിൽ
Next articleവിജയം തുടർന്ന് റയൽ മാഡ്രിഡ്