ഗോളുമായി ബെയ്ലും കെയ്നും, സ്റ്റോക്ക് സിറ്റിയെ മറികടന്ന് സ്പർസ് സെമിയിൽ

20201224 010235
- Advertisement -

ലീഗ് കപ്പിന്റെ സെമി ഫൈനലിൽ സ്പർസ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സ്റ്റോക്ക് സിറ്റിയെ തോൽപ്പിച്ചാണ് മൗറീനോയുടെ സ്പർസ് സെമിയിലേക്ക് കടന്നത്. സ്റ്റോക് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 22ആം മിനുട്ടിൽ തന്നെ സ്പർസ് ഇന്ന് ലീഡ് എടുത്തു. വിങ്ക്സിന്റെ പാസിൽ നിന്ന് ഗരെത് ബെയ്ല് ആണ് ഇന്ന് ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ തോംസണിലൂടെ സമനില കണ്ടെത്താൻ സ്റ്റോക് സിറ്റിക്ക് ആയി. ഇതിനു ശേഷം മൗറീനോയുടെ ടീം കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 70ആം മിനുട്ടിൽ ഡിഫൻഡർ ബെൻ ഡേവിസ് സ്പർസിനെ വീണ്ടും മുന്നിൽ എത്തിച്ചു. കളി അവസാനിക്കും മുമ്പ് ഹാരി കെയ്നിലൂടെ സ്പർസ് മൂന്നാം ഗോളും നേടി. ഇതോടെ സ്പർസ് സെമി ഫൈനൽ ഉറപ്പിച്ചു.

Advertisement