വിജയം തുടർന്ന് റയൽ മാഡ്രിഡ്

20201224 021040

റയൽ മാഡ്രിഡ് അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ഗ്രാനഡയെയും റയൽ മാഡ്രിഡ് അനായാസം തോൽപ്പിച്ചു. ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. റയൽ മാഡ്രിഡിന്റെ തുടർച്ചയായ ആറാം വിജയമാണിത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് റയലിന്റെ രണ്ടു ഗോളുകളും വന്നത്. 57ആം മിനുട്ടിൽ അസെൻസിയോയുടെ പാസിൽ നിന്ന് കസമേറോ ആണ് ലീഡ് നേടിയത്. കസമേറോ തുടർച്ചയായ മൂന്നാം ഹോം മത്സരത്തിലാണ് ഗോൾ നേടുന്നത്. കളിയുടെ അവസാന നിമിഷത്തിൽ മാത്രമാണ് റയലിന്റെ രണ്ടാം ഗോൾ വന്നത്. ഇസ്കോയുടെ പാസിൽ നിന്ന് ബെൻസീമ ആണ് റയലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡ് 32 പോയിന്റിൽ എത്തി. റയൽ രണ്ടാമതാണ് ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനും 32 പോയിന്റ് തന്നെയാണ് ഉള്ളത്.

Previous articleലീഗിൽ തുടർച്ചയായ ഏഴാം വിജയവുമായി ഇന്റർ മിലാൻ
Next articleഅവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീയായി!!!! എവർട്ടണെ പുറത്താക്കി ലീഗ് കപ്പ് സെമി ഫൈനലിൽ