സീരി എയിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ കഴിഞ്ഞ മത്സരത്തിൽ ലാസിയോയിൽ നിന്നേറ്റ പരാജയത്തിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ. ലീഗിൽ പുതുതായി എത്തിയ ക്രമോനസക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഇന്റർ ജയം. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ 12 മത്തെ മിനിറ്റിൽ ജോക്വിം കൊറെയ ആണ് ഇന്ററിന് ഗോൾ സമ്മാനിച്ചത്.

ഇന്റർ മിലാൻ

38 മത്തെ മിനിറ്റിൽ ഹകന്റെ പാസിൽ നിന്നു ഉഗ്രൻ അടിയിലൂടെ ഗോൾ കണ്ടത്തിയ നിക്കോളാസ് ബരെല്ല ഇന്ററിന് രണ്ടാം ഗോളും സമ്മാനിച്ചു. 76 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ബരെല്ലയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ലൗറ്റാരോ മാർട്ടിനസ് ഇന്റർ മിലാൻ ജയം ഉറപ്പിച്ചു. 90 മത്തെ മിനിറ്റിൽ ഡേവിഡ് ക്രമോനസക്ക് ആശ്വാസഗോൾ സമ്മാനിച്ചു. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ററിന് ആയി.