മിട്രോവിച് ഗോളടി തുടരുന്നു, ബ്രൈറ്റണ് ആദ്യ പരാജയം സമ്മാനിച്ച് ഫുൾഹാം

20220831 020303

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് സീസണിലെ ആദ്യ പരാജയം. ഇന്ന് ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഫുൾഹാം ബ്രൈറ്റണെ ഒന്നൊനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മിട്രോവിച് ഇന്നും ഫുൾഹാമിനായി ഗോൾ നേടി. സീസണിൽ ഇതുവരെ അഞ്ച് ഗോളുകൾ മിട്രോവിച് നേടി കഴിഞ്ഞു.

ഇന്ന് എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മിട്രോവിച് ആണ് ഫുൾഹാമിന്റെ സ്കോർ ബോർഡ് തുറന്നത്. 55ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഫുൾഹാം ലീഡ് ഇരട്ടിയാക്കി. 60ആം മിനുട്ടിൽ മകാലിസ്റ്ററിന്റെ പെനാൾട്ടിയിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ പോട്ടറിന്റെ ടീമിനായില്ല.

ബ്രൈറ്റൺ 10 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തും ഫുൾഹാം 8 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ഉള്ളത്.