ബംഗ്ലാദേശിനു ജയം 28 റണ്‍സിനു

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 28 റണ്‍സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 272 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേ മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. ഷോണ്‍ വില്യംസ് പുറത്താകാതെ 50 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സെഫാസ് സുവാവോ(35) റണ്‍സ് നേടി. മറ്റു പല ബാറ്റ്സ്മാന്മാര്‍ക്കും തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ അനുവദിച്ചില്ല.

ഒമ്പതാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ ഷോണ്‍ വില്യംസ്-കൈല്‍ ജാര്‍വിസ് കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 28 അകലെ വരെ മാത്രമേ ടീമിനെ എത്തിക്കാനായുള്ളു. ജാര്‍വിസ് 37 റണ്‍സ് നേടി. മെഹ്ദി ഹസന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി.

Advertisement