ഇമ്മൊബിലെ ഗോളടി തുടങ്ങി, ലാസിയോ വിജയവും

20200927 011543
- Advertisement -

കഴിഞ്ഞ സീസണിലെ മികവ് ഈ സീസണിലും ആവർത്തിക്കാൻ ഉറച്ച് ഇറങ്ങിയ ലാസിയോക്ക് സീസണിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം. ഇന്ന് നടന്ന സീർ എയിലെ ആദ്യ മത്സരത്തിൽ കലിയരിയെ നേരിട്ട ലാസിയോ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണിൽ ഗോളടിച്ച് റെക്കോർഡ് ഇട്ട ഇമ്മൊബിലെ ഇന്ന് ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് കൊണ്ടു തുടങ്ങി.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലസാരിയിലൂടെ ലാസിയോ ലീഡ് നേടിയിരുന്നു. മറുസിചിന്റെ പാസിൽ നിന്നായിരുന്നു ലസാരിയുടെ ഗോൾ. രണ്ടാം പകുതിയിൽ 74ആം മിനുട്ടിലാണ് ഇമ്മൊബിലെയുടെ ഗോൾ വന്നത്. ആ ഗോൾ ഒരുക്കിയതും മറുസിച് തന്നെ ആയിരുന്നു. അടുത്ത മത്സരത്തിൽ സെപ്റ്റംബർ 31ന് അറ്റലാന്റയെ ആകും ലാസിയോ നേരിടുക.

Advertisement