അദ്നൻ യനുസായിന് ഗോൾ, സിൽവയ്ക്ക് സോസിഡാഡിൽ ആദ്യ വിജയം

Img 20200927 012516
- Advertisement -

മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ എത്തിയ മത്സരത്തിൽ റയൽ സോസിഡാഡിന് വിജയം. പ്രൊമോഷൻ നേടി എത്തിയ എൽചെയെ നേരിട്ട സോസിഡാഡ് ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ മോർടുവിലൂടെയാണ് സോസിഡാഡ് ലീഡ് എടുത്തത്. സബ്ബായി എത്തിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അദ്നാൻ യനുസായ് ഒരു പെനാൾട്ടി നേടുകയും അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റോബേർടോ ലോപസ് ആണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. സോസിഡാഡിന്റെ സീസണിലെ ആദ്യ ജയമാണിത്. ഇതിനു മുമ്പ് ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളും സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ഈ വിഅയത്തോടെ അഞ്ചു പോയന്റുമായി ലീഗിൽ മൂന്നാമത് എത്താൻ സോസിഡാഡിനായി.

Advertisement