ഇമ്മൊബിലെയ്ക്ക് ഹാട്രിക്, ഗോളടിയിൽ ലെവൻഡോസ്കിക്ക് ഒപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാസിയോക്ക് ഇറ്റാലിയൻ ലീഗിൽ ഒരു ഗംഭീര വിജയം. ഇന്ന് ഇമ്മൊബിലെയുടെ ഹാട്രിക്കിന്റെ മികവിൽ ഹെല്ലാസ് വെറോണയെ ഗോളിൽ മുക്കിയാണ് ലാസിയീ വിജയിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലാസിയോയുടെ ഇന്നത്തെ വിജയം. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയതോടെ ഗോൾഡൻ ബൂട്ട് പോരിൽ റൊണാൾഡോയെ വളരെ പിറകിലാക്കാൻ ഇമ്മൊബിലെക്ക് ആയി.

45, 83, 90 മിനുട്ടുകളിൽ ആയിരുന്നു ഇമ്മൊബിലെയുടെ ഗോളുകൾ. ഇതിൽ രണ്ട് ഗോളുകൾ പെനാൾട്ടിയിൽ നിന്നായിരുന്നു. മിലിങ്കോവിച് സാവിചും കൊറേയും ആണ് മറ്റു ഗോളുകൾ നേടിയത്. ഇമ്മൊബിലെ ഇന്നലത്തെ ഗോളോടെ റൊണാൾഡോയെ മറികടന്ന് 34 ഗോളുകളിൽ എത്തി. റൊണാൾഡോക്ക് 30 ഗോളുകളാണ് ഉള്ളത്. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ലെവൻഡോസ്കിയുടെ ഒപ്പം ഇമ്മൊബിലെ ഇപ്പോൾ എത്തി. ലെവൻഡോസ്കി ബുണ്ടസ് ലീഗയിൽ 34 ഗോളുകൾ നേടിയാണ് സീസൺ ഫിനിഷ് ചെയ്തത്. ഇമ്മൊബിലെക്ക് ലീഗിൽ ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്‌. ഇന്നത്തെ വിജയം നാലാമതുള്ള ലാസിയോയെ 75 പോയന്റിൽ എത്തിച്ചു.