“ഇക്കാർഡിയുടെ വില നാപോളിക്ക് നൽകാൻ ആവില്ല”

അർജന്റീനയുടെ സ്ട്രൈക്കർ ആയ ഇക്കാർഡിയെ നാപോളിക്ക് സ്വന്തമാക്കാൻ ആകില്ല എന്ന് നാപോളിയുടെ സ്പോർടിങ് ഡയറക്ടർ ക്രിസ്റ്റ്യാനോ ഗിയുൻടോലി വ്യക്തമാക്കി. ഇക്കാർഡിയെ വാങ്ങണം എന്ന് ഏതു ക്ലബും ആഗ്രഹിക്കും. പക്ഷെ നാപോളിയെ സംബന്ധിച്ചെടുത്തോളം അത് നടക്കില്ല. അത്രയ്ക്ക് വലിയ വിലയാണ് ഇക്കാർഡിക്ക് മാർക്കറ്റിൽ ഉള്ളത് എന്നദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഇന്റർ മിലാനിൽ നിന്ന് ലോണടിസ്ഥാനത്തിൽ പി എസ് ജിയിൽ കളിക്കുകയാണ് ഇക്കാർഡി. ഈ സീസൺ അവസാനം ഇക്കാർഡിയെ ഇന്റർ മിലാൻ വിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പി എസ് ജിയും വൻ തുക നൽകി ഇക്കാർഡിയെ വാങ്ങിയേക്കില്ല. 100 മില്യണിൽ കൂടുതലാണ് ഇന്റർ മിലാൻ ഇക്കാർഡിക്ക് വേണ്ടി ആവശ്യപ്പെടുന്നത്.

Previous articleധന ശേഖരണത്തിനായി മത്സരം നടത്താൻ ബാഴ്സലോണ ഒരുങ്ങുന്നു
Next articleധോണി, ഡിവില്ലിയേഴ്‌സ് എന്നിവരോടൊപ്പമുള്ള ബാറ്റിംഗ് ആസ്വദിക്കുന്നുണ്ടെന്ന് വിരാട് കോഹ്‌ലി