ധന ശേഖരണത്തിനായി മത്സരം നടത്താൻ ബാഴ്സലോണ ഒരുങ്ങുന്നു

- Advertisement -

കൊറോണ വൈറസ് ബാധയ്ക്ക് എതിരെ പൊരുതാനായി ധന ശേഖരണം നടത്താൻ വേണ്ടി ബാഴ്സലോണ ഒരു സൗഹൃദ മത്സരം നടത്തും. കാറ്റലോണിയയിൽ തന്നെ ഉള്ള ക്ലബായ‌ സി എഫ് ഇഗുവലഡയുമായാകും സൗഹൃദ മത്സരം കളിക്കുക. കൊറോണ ഭീതി ഒഴിഞ്ഞാൽ ആകും മത്സരം നടക്കുക. മത്സരത്തിന്റെ തീയതി ഒഴികെ ബാക്കി എല്ലാം ഇരു ക്ലബുകളും തമ്മിൽ ധാരണയായിട്ടുണ്ട്‌.

നത്സരത്തിന്റെ മുഴുവം വരുമാനവും കാറ്റലോണിയയിൽ തന്നെയുള്ള കൊറോണ സഹായനിധിയിലേക്ക് ആകും പോവുക. ഇതിനകം ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ 70 ശതമാനത്തോളം വേണ്ടെന്നു വെച്ച് മാതൃകയായിട്ടുണ്ട്.

Advertisement